കൊല്ലം: മൈനാഗപ്പള്ളിയിൽ പത്തു വയസുകാരൻറെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ. കുട്ടിയുടെ നെഞ്ച്, വയർ, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും പ്രാഥമിക ചികിത്സ നൽകി മടക്കി അയക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. ഇതോടെ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൂടുവെള്ളം ശരീരത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നൽകി. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യമായി ചികിത്സ നൽകിയില്ലെന്നാരോപിച്ച് കൊല്ലം ജില്ലാ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.





