ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനെ പെരുമ്പാവൂരിൽ പിടികൂടി

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നു പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുലിനെയാണ്(28) പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി ഹൗറയിൽ നിന്നാണ് മുങ്ങിയത്. ഫെബ്രുവരിയിൽ വെസ്റ്റ് ബംഗാൾ ഹൗറ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പെരുമ്പാവൂരിൽ ഹെൽപ്പർ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരുമ്പാവൂർ ടൗണിൽ നിന്നാണ് പിടികൂടിയത്. നേരത്തെയും ഇയാൾ പെരുമ്പാവൂരിൽ ജോലി ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, ഇൻസ്പെക്റ്റർ എൽ. അനിൽകുമാർ, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒ ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂർ പൊലീസിനു കൈമാറി.

Share it :
Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

Scroll to Top