കെ.എസ്.ആർ.റ്റി.സിയും കെ.എസ്.ഇ.ബിയും സർക്കാരിന് ബാധ്യതയെന്ന് വി.ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം

കണ്ണൂർ: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശേരി ശ്രീനാഥാണ്(40) പൊലീസ് പിടിയിലായത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കെട്ടിടത്തിൻറെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പയ്യന്നൂർ സബ് ഇൻസ്പെക്‌ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.

Share it :
Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

Scroll to Top