ഇടുക്കിയിൽ അഞ്ച് നില കെട്ടിടം ഇടിഞ്ഞ് വീണു; ആളപായമില്ല: തകർന്ന് വീണത് നിർമ്മാണത്തിലിരുന്ന കെട്ടിടം

ഇടുക്കി: പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞ് വീണു. നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടമാണ് നിലം പൊത്തിയത്. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമില്ല. പാമ്പനാർ സ്വദേശി ആഗ്‌നലിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share it :
Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

Scroll to Top