കോഴിക്കോട് മെഡിക്കൽ കൊളേജിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു

കോഴിക്കോട്: കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കൊളേജിലെത്തിയ രോഗി മരിച്ചു. വാണിമേൽ സ്വദേശി റീജിത്താണ്(46) വ‍്യാഴാഴ്ച്ച പുലർച്ചയോടെ മരിച്ചത്. ചികിത്സ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻറെ ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആദ‍്യ ശസ്ത്രക്രിയയും ഈ വർഷം ഏപ്രിലിൽ രണ്ടാം ശസ്ത്രക്രിയയും ചെയ്തിരുന്നു. ആദ‍്യ ശസ്ത്രക്രിയയിൽ വീഴ്ച്ച പറ്റിയെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു. ഇടതുഭാഗത്ത് ചെയ്യേണ്ട ശസ്ത്രക്രിയ ആദ‍്യം വലത് ഭാഗത്ത് ചെയ്തെന്നും വലത് ഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതി തേടാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Share it :
Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

Scroll to Top