ആരൊക്കെ വേദിയിലുണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയണമായിരുന്നുവെന്ന് സുരേഷ് ഗോപി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാനദണ്ഡ പ്രകാരമാണ് പരിപാടി നടന്നതെന്നും ഉദ്ഘാടന ചടങ്ങിൻറെ വിവരങ്ങൾ നേരത്തെ തന്നെ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി. ബ്ലൂ ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയിൽ‌ ഉണ്ടായിരുന്നുവെന്നും ഈ വ‍്യക്തികളും കൂടി വേദിയിൽ ഉണ്ടാവണമെന്ന് സർക്കാർ പറ‍യണമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സർക്കാർ അറിയിച്ചിരുന്നുവെങ്കിൽ അതിന് അനുസരിച്ച് ക്രമീകരണം നടത്തുമായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Share it :
Get free tips and resources right in your inbox, along with 10,000+ others

Categories

Scroll to Top