തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മറീന ജോർജ്

നെടുംകണ്ടം: പഞ്ചാബിൽ വച്ച് നടന്ന 74 – ആം ഓൾ ഇന്ത്യ പോലീസ് അത്ലറ്റ് ചാമ്പ്യൻഷിപ്പിൽ ഹെപ്പ്റ്റത്താലോണിൽ കേരള പോലീസിന് വേണ്ടി തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മരീന ജോർജ്. ഈ ഇനത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി കേരള പോലീസിന് അഭിമാനം നേട്ടം കൈവരിച്ചു. 2022ൽ കാനഡയിൽ വെച്ച് നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ ലോഞ്ചമ്പിലും ഹെപ്പ്റ്റത്താലോണിലും ഇന്ത്യക്കുവേണ്ടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കുകയും 2024 ൽ അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ ഇതേ ഇനത്തിൽ ഇരട്ട സ്വർണ്ണം കൈവരിച്ച് വീണ്ടും രാജ്യത്തിന് അഭിമാനമാവുകയും ചെയ്തിരുന്നു. ഇടുക്കി വാഴത്തോപ്പ് ജോർജ്ജ് – ഡെയ്സി ദമ്പതികളുടെ മകളും കോമ്പയാർ സ്വദേശി ഡി.എച്ച്.ക്യൂ ക്യാമ്പിലെ ടിജോ തോമസിന്റെ ഭാര്യയുമാണ്. ഇടുക്കി കെ.എ.പി 5 കുട്ടിക്കാനം ബറ്റാലിയനിലെ ഹവിൽദാർ കൂടിയാണ് മരീനാ ജോർജ്.

Share it :
Get free tips and resources right in your inbox, along with 10,000+ others

Categories

Scroll to Top